Entertainment

മമ്മൂട്ടി ഫാൻസിന് ഇനി പുതിയ നേതൃത്വം

മെൽബൺ: മലയാളത്തിന്റെ മെഗാസ്റ്റാറിന് ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. അതിന് തെളിവാണ് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നത്. മെൽബണിലെ സംഘാടകനും സാമൂഹികപ്രവർത്തകനുമായ മദനൻ ചെല്ലപ്പൻ ആണ് പുതിയ പ്രസിഡന്റ്.

ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനും മികച്ച സംഘാടകനുമായ ബിനോയ്‌ തോമസ് ആണ് സെക്രട്ടറി. ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനായിരുന്ന ബിനോയ്‌ പോൾ(പെർത്) രക്ഷധികാരി ആണ്. വിനോദ് കൊല്ലംകുളം( ടൗൺസ് വിൽ )ട്രഷറർ സജി പഴയാറ്റിൽ ( ഇപ്സ്വിച് ) വൈസ് പ്രസിഡന്റ്, സോയിസ് ടോം ( ഹോബാർട്ട് )ജോയിന്റ് സെക്രട്ടറി എന്നിവർ ആണ് മറ്റു ഭാരവാഹികൾ.

ജെനോ ജേക്കബ് (ബ്രിസ്ബെയിൻ ), തമ്പി ചെമ്മനം ( മെൽബൺ ), ആമീൻ സാദിക് (ഹോബാർട്ട് ), കിരൺ ജെയിംസ് ( സിഡ്‌നി ), ജിജോ ബേബി ( മെൽബൺ ) ഓസ്റ്റിൻ ഡെവിസ് (പെർത്ത് ) എന്നിവർ നിർവ്വഹാക സമിതി അംഗങ്ങൾ ആവും. റോബർട്ട് കുര്യാക്കോസ് ആണ് ഇന്റർ നാഷണൽ കമ്മിറ്റി പ്രതിനിധി.

കേരളത്തിൽ നിന്നും കുടിയേറി വന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്മറ്റിയെന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. അതേ സമയം ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി നടപ്പിലാക്കുന്ന ഫാമിലി കണക്ട് പദ്ധതി അതേപടി തുടരുമെന്നും മദനൻ ചെല്ലപ്പൻ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!