കുന്ദമംഗലം: കോണിക്കൽ തറവാട് കുടുംബ സംഗമം അഡ്വ.പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ യു.സി രാമൻ ,പ്രശസ്ത നാടക -സിനിമ നടൻ വിജയൻ വി.നായർ ,കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിoങ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് എം. പി കേളുക്കുട്ടി ,വ്യാപാരി വ്യപസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.ബാബുമോൻ ,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ ജെസ്ലി,എ.പി മുഹമ്മദ് ,കെ പി വസന്ത രാജ്,എ പി.വിൽസൻ , മേലേടത്ത് ശിവശങ്കരൻ, പാച്ചോലക്കൽ ബാബുഎന്നിവർ സംസാരിച്ചു. ഉണ്ണി പാച്ചോലക്കൽ സ്വാഗതവും നടുക്കണ്ടിയിൽ അജിതൻ നന്ദിയും പറഞ്ഞു.