Local News

എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി റംസാൻ മാസത്തിൽ സംഘടിപ്പിച്ച് വരാറുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ഇന്ന് നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫുർ മെമ്മേറിയൽ വുമൻസ് കോളജിൽ വെച്ച് നടന്ന പരിപാടി എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ. ഫസൽ ഗഫൂർ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുടെ എണ്ണകൂടുതലും അവരുടെ ജീവിത നിലവാരവും കാണുമ്പോൾ തന്നെ, ഓട്ടോറിക്ഷാ ഡ്രൈവർമാർ സഹായത്തിനർഹരാണെന്ന്‌ അദ്ധേഹം അഭിപ്രായപെട്ടു.എം.ഇ. എസ് താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ, ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ് , പി.ടി. ആസാദ്, എം. അബ്ദുൽ ഗഫൂർ, സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, പി.വി. അബ്ദുൽ ഗഫൂർ, നവാസ് കോയിശ്ശേരി, എം.സി.പി. വഹാബ്, എം. നസീം എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!