National News

കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിൽ കമൽ ഹാസൻ മുന്നിൽ

തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പ​ി​ന്‍റെ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ കോയമ്പത്തൂർ സൗത്ത്​ മണ്ഡലത്തിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ മുന്നിട്ടുനിൽക്കുന്നു. ബി.ജെ.പി സ്​ഥാനാർഥി വനതി ശ്രീനിവാസൻ​ പിന്നിലാണ്​​. ഡി.എം.കെയുടെ മുഖ്യമന്ത്രി സ്​ഥാനാർഥി എം.കെ. സ്​റ്റാലിൻ മുന്നിട്ടുനിൽക്കുകയാണ്​. കൊളത്തൂർ മണ്ഡലത്തിലാണ്​ സ്​റ്റാൻലിൻ മത്സരിച്ചത്​. കോവിൽപട്ടി സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ ടി.ടി.വി. ദിനകരൻ പിന്നിലാണ്​. ഇവിടെ എ.ഐ.​എ.ഡി.എം.കെ സ്​ഥാനാർഥി സി. കടമ്പൂർ രാജുവാണ്​ മുന്നിട്ടുനിൽക്കുന്നത്​. നടിയും തൗസൻറ്​ ലൈറ്റ്​ മണ്ഡലം ബി.ജെ.പി സ്​ഥാനാർഥിയുമായ ഖുഷ്​ബു സുന്ദർ പിന്നിലാണ്​. ഡി.എം.കെ ​സ്​ഥാനാർഥി എൻ. ഏഴിലനാണ്​ ഇവിടെ മുന്നിട്ടുനിൽക്കുന്നത്​.
തമിഴ്​നാട്​ മുഖ്യമന്ത്രിയും എടപ്പടിയിലെ എ.ഐ.എ.ഡി.എം.കെ സ്​ഥാനാർഥിയുമായ എടപ്പടി കെ. പളനി സ്വാമി മുന്നിലാണ്​.

ഡി.എം.കെയുടെ ടി. സമ്പത്​കുമാറാണ്​ തൊട്ടുപിന്നിലുള്ളത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!