Trending

ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാവാത്തതിന്എളമരം കരീമിന് അറസ്റ്റ് വാറണ്ട്

ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാവാത്തതിന് സി പി ഐ എം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നാല് തവണ എളമരം കരീമിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.താമരശ്ശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിൻറെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിൻറെ പേരിലേക്ക് ഭൂമി എഴുതി നൽകുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നുമാണ് പരാതി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!