Local News

രാഗം’23 വെബ്സൈറ്റ് പ്രകാശനം ചെയ്തു.

എൻ. ഐ. ടി. കോഴിക്കോട് നടത്തുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ‘രാഗ’ത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് മാർച്ച്‌ 1 ന് വൈകുന്നേരം ആറു മണിക്ക് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ അരങ്ങേറി.

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കഥകളുടെയും ഐതിഹ്യങ്ങളുടെയും സമാഹാരമായ “ദ ബുക്ക് ഓഫ് എറ്റേർണൽ ഫോക്ക്ലോർസ്” പ്രമേയമാക്കിയാണ് രാഗം’23 അരങ്ങേരുന്നത്.

മാർച്ച് 10, 11, 12 തീയതികളിലായി നടക്കുന്ന ഈ കലാവേദിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സാന്നിധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്.  വൈവിധ്യമാർന്ന കലാകായിക-സാഹിത്യ പരിപാടികളും ശിൽപശാലകളും മികവാർന്ന  മത്സരപങ്കാളിത്തവുംകൊണ്ട് സമ്പന്നമാണ് രാഗത്തിൻ്റെ ഓരോ ദിനവും. 70-ൽപരം വ്യത്യസ്ത പരിപാടികൾക്കായി പത്തു ലക്ഷത്തോളം രൂപയാണ് ക്യാഷ് പ്രൈസ് ആയി നൽകുന്നത് . ദഫ്മുട്ട്, ഒപ്പന, ഭരതനാട്യം തുടങ്ങി ആകർഷകമായ അനേകം മത്സരപരിപാടികളും ഒരുക്കിയിട്ടുണ്ട്.ബോളിവുഡ് സിനിമാ പിന്നണി ഗായിക നീതി മോഹൻ, ഗായകൻ  ജൂബിൻ  നൗട്ടിയാൽ,ഗായകനും സംഗീത സംവിധായകനുമായ അമിത് ത്രിവേദി എന്നിവർ നയിക്കുന്ന പ്രോ ഷോകളും ഓരോ ദിവസത്തെയും പ്രത്യേകതയാണ്.വിവിധ സാങ്കേതിക- സാംസ്കാരിക ശിൽപശാലകളും ഈ ദിനങ്ങളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്.

ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. എസ്. സതീദേവിയാണ് വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചത് .ഫാക്കൽറ്റി കൺവീനർ ഡോ ഗോപീകൃഷ്ണ് എസ്, കോ കൺവീനർ ഡോ. നുജൂം സഗീർ കാരാട്ട്, രാഗം കൺവീനർ മുഹ്സിൻ ജിഫ്രി കൾച്ചറൽ അഫയെർസ് സെക്രട്ടറി അഘിൽ ജോർജ് ഫിലിപ്പ്, ട്രഷറേർസ്, ടെക്ക്നിക്കൽ ടീം എന്നിവർ പങ്കെടുത്തു.

മത്സര പരിപാടികളുടേതടക്കമായുള്ള എല്ലാ വിശദാംശങ്ങൾക്കും രജിസ്ട്രേഷനുകൾക്കും രാഗത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.ragam.co.in സന്ദർശിക്കുക .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!