Local News

അറിയിപ്പുകൾ

ടെണ്ടർ ക്ഷണിച്ചു
വനിതാ-ശിശു വികസന വകുപ്പ് ബാലുശ്ശേരി അഡീഷണൽ ഐ.സി.ഡി.എസ്. അങ്കണവാടികളിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 9 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക്: 9961620058.

പണയ ഉരുപ്പടികളോ നിക്ഷേപമോ കിട്ടാനുളളവര്‍ അറിയിക്കണം

കൈതപ്പൊയിലിലെ കെഎംഎല്‍ ലൈസന്‍സ് നം. 32110531132 മലബാര്‍ ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഈ സ്ഥാപനത്തില്‍നിന്നും പണയ ഉരുപ്പടികളോ നിക്ഷേപമോ തിരിച്ചു കിട്ടാനുളളവര്‍ 15 ദിവസത്തിനകം എരഞ്ഞിപ്പാലം ജവഹര്‍ നഗര്‍ കേരള സ്റ്റേറ്റ് ജിഎസ്ടി കോംപ്ലക്‌സിലെ ഡെപ്യൂട്ടി കമ്മീഷണറെ രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.

ജോബ് ഫെയര്‍

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പെക്ട്രം ജോബ് ഫെയര്‍ മാര്‍ച്ച് 10ന് കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നടത്തും. ഐ.ടി.ഐ പാസായവര്‍ക്ക് പങ്കെടുക്കാം. കമ്പനികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍: www.spectrumjobs.org ഫോണ്‍: 9947454618, 8848487385

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 5 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള ഇലക്ട്രീഷ്യന്‍, ഇലക്ട്രീഷ്യന്‍ ട്രെയിനി, എച്ച്.വി.എ.സി. ടെക്‌നീഷ്യന്‍, എച്ച്.ആര്‍ ഇന്റേണ്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് , ഹെല്‍പ്പര്‍, ജനറല്‍ ടെക്‌നീഷ്യന്‍ ഓട്ടോമൊബൈല്‍, അക്കൗണ്ട്‌സ് & ബില്ലിംഗ, ടെലി കോളര്‍ /ഓഫീസ് സ്റ്റാഫ്, യൂണിറ്റ് മാനേജര്‍, അക്കാദമിക് മെന്റര്‍, സെയി സ്മാന്‍, അക്കൗണ്ടന്റ് ട്രെയിനി, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ഫോണ്‍ & വാട്‌സ്ആപ്പ് നമ്പര്‍: 0495 2370176

ട്രഷറിയില്‍ നിന്നും ഓണ്‍ലൈനായി പണമയക്കാം

കെ.വൈ.സി. അപ്‌ഡേറ്റ് ചെയ്ത ടി.എസ്.ബി, പി.ടി.എസ്.ബി, ഇ.ടി.എസ്.ബി എന്നീ വ്യക്തിഗത ട്രഷറികളില്‍ നിന്നും മറ്റ് ബാങ്ക്, ട്രഷറി അക്കൗണ്ടുകളിലേക്ക് ഇനി ഓണ്‍ലൈനായി പണമയക്കാം.
https://tsbonline.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താം. സൗജന്യമായാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്

ടെണ്ടര്‍

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന കാര്യാലയത്തിന് കീഴിലെ 152 അങ്കണവാടികള്‍ക്ക് കോവിഡ് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 13 രാവിലെ 11 മണിവരെ. ഫോണ്‍: 0495 2211525, 9447636943

ബിശ്വനാഥ് സിൻഹ അഡീഷണൽ ചീഫ് സെക്രട്ടറി
ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് അഡീഷണൽ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവായി.

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ 13ന് രാവിലെ 9.30ന് തൊഴിൽമേള ആരംഭിക്കും. തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾ https://forms.gle/x4rVExaRBbEae35s7 എന്ന ലിങ്കിൽ മാർച്ച് 9നകം രജിസ്റ്റർ ചെയ്യണം. വയസ്, ജാതി, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മേള നടക്കുന്ന കേന്ദ്രത്തിൽ രാവിലെ എത്തണം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി ട്രിവാൻഡ്രം ഫെയ്‌സ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

കൈറ്റ് വിക്‌ടേഴ്‌സിൽ പത്ത്, പ്ലസ്ടു സംശയനിവാരണത്തിന് ലൈവ് ഫോൺ-ഇൻ
പൊതുപരീക്ഷകളിൽ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോൺ-ഇൻ പരിപാടി കൈറ്റ്-വിക്ടേഴ്‌സിൽ ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാർക്ക് വൈകിട്ട് 5.30 മുതൽ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതൽ 9 വരെയും 1800 425 9877 എന്ന ടോൾഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം. പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതൽ പുനഃസംപ്രേഷണം ചെയ്യും.
പത്താംക്ലാസിൽ മാർച്ച് 3 മുതൽ 5 വരെ തുടർച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതൽ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോൺ-ഇൻ. മാർച്ച് 12 ന് ഭാഷാവിഷയങ്ങളും ലൈവ് നൽകും. പ്ലസ് ടു വിഭാഗത്തിന് മാർച്ച് 3 മുതൽ 12 വരെ തുടർച്ചയായി കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, മാത്‌സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടർസയൻസ്/ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങളും മാർച്ച് 13 ന് ഭാഷാവിഷയങ്ങളും മാർച്ച് 14 ന് പൊളിറ്റിക്കൽ സയൻസും ലൈവ് ഫോൺ-ഇൻ പരിപാടിയിൽ ലഭ്യമാക്കും. കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.
മറ്റു ക്ലാസുകൾ
ഇന്ന് (മാർച്ച് 3, വ്യാഴം) മുതൽ പ്ലസ് വൺ ക്ലാസുകൾ രാവിലെ 7.30 മുതൽ 10.30 വരെ (ദിവസവും ആറു ക്ലാസുകൾ) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ.
പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകൾ ഉച്ചയ്ക്ക് 12.00നും 12.30നും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും നടക്കും.
മൂന്ന്, നാല് ക്ലാസുകൾക്ക് ഇനിമുതൽ ദിവസവും രണ്ടുക്ലാസുകൾ (ഉച്ചയ്ക്ക് 1 മുതൽ 2 വരെയും, 2മുതൽ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകൾ ഉച്ചയ്ക്ക് 3 നും 3.30 നും (പുനഃസംപ്രേഷണം 10.30നും 11 നും). ആറാംക്ലാസിന്റെ സംപ്രേഷണം പൂർത്തിയായി. എട്ടിന് മൂന്നു ക്ലാസുകളും (വൈകുന്നേരം 4 മുതൽ 5.30 വരെയും) പുനഃസംപ്രേഷണം അടുത്തദിവസം 11 മുതൽ കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ) ഒൻപതിന് രാവിലെ 11 മുതൽ 12 വരെ രണ്ടുക്ലാസുകളും നടക്കും (പുനഃസംപ്രേഷണം വൈകുന്നേരം 4 മുതൽ, കൈറ്റ്-വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം ഉണ്ടായിരിക്കും).
പൊതുപരീക്ഷയുള്ള കുട്ടികൾക്ക് സാധാരണ ക്ലാസുകൾക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. മുഴുവൻ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാകും.

കോഴിക്കോട് ജില്ലയിലെ ബൈപാസ് ആറുവരിയാക്കുന്നതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ റോഡിന്റെ വശങ്ങളില്‍ അവശേഷിക്കുന്ന പാഴ് വസ്തുക്കള്‍ നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബൈപാസ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത മണ്ണ്, മരത്തടികള്‍ മറ്റു പാഴ് വസ്തുക്കള്‍ എന്നിവയാണ് നീക്കം ചെയ്യുക. വേങ്ങേരി, പാച്ചാക്കില്‍, മാമ്പുഴപാലം, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നാണ് പാഴ് വസ്തുക്കള്‍ നീക്കംചെയ്യേണ്ടത്. ഇവ ഏറ്റെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ 94470 03971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!