മമ്മൂട്ടിയെടുത്ത ചില ഫോട്ടോകള്‍ പല താരങ്ങളും പല അവസരങ്ങളിലും പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെടുത്ത ഒരു ചിത്രം പങ്കുവെക്കുകയാണ് നടന്‍ സുദേവ് നായര്‍.
തന്നെ ക്യാമറയില്‍ പകര്‍ത്തുന്ന നടന്‍ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സുദേവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.. മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് സുദേവ് മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.‘മമ്മൂക്കയ്‌ക്കൊപ്പം എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നതിനൊപ്പം തന്നെ മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചിരിക്കുന്നു. വളരെ അനായാസമായി തനിക്കൊപ്പം എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് മമ്മൂക്ക’ എന്നായിരുന്നു സുദേവിന്റെ കുറിപ്പ്നിരവധി പേരാണ് സുദേവിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. മമ്മൂക്ക എടുത്ത പിക് പോസ്റ്റ് ചെയ്യണമെന്നാണ് പലരുടേയും ആവശ്യം.

