ദേശീയ സാമ്പിള്‍ സര്‍വേ കൂടുതല്‍ കാര്യക്ഷമമാക്കും
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പിള്‍ യൂണിറ്റുകള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ വീടുകളില്‍ മാത്രമാണ് സര്‍വ്വേ നടക്കുന്നത്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍ ഒന്നില്‍ കൂടുതല്‍ തവണ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും സാധാരണ നടപടിക്രമമാണ്. ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി വിവരശേഖരണത്തിനിടെ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ദേശീയ സാമ്പിള്‍ സര്‍വേകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശം ഉണ്ട്. ജില്ലാ ഭരണകൂടവും പഞ്ചായത്തുകളുമായി സഹകരിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തും.
അസംഘടിത മേഖലയിലെ സംരംഭങ്ങളെ കുറിച്ചുള്ള രണ്ടാം ഘട്ട സര്‍വ്വേ ഏപ്രിലിലും സാമൂഹിക സാമ്പത്തിക സര്‍വ്വേ അടുത്തഘട്ടം ജൂലൈയിലും സമയ വിനിയോഗ സര്‍വ്വേ രണ്ടാംഘട്ടം 2022 ലും തുടങ്ങും. വിവരശേഖരണത്തിനായി ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരോ ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സി നിയമിക്കുന്ന ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരോ ആണ് എത്തുന്നത്. വിവരശേഖരണത്തിനും വിവര പരിശോധനയ്ക്കുമായി എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച് കൃത്യമായ വിവരം നല്‍കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.
രേഖാമൂലം അറിയിക്കണം
M/s മലബാര്‍ ഫൈനാന്‍സിയേഴ്‌സ്, കൈതപ്പൊയില്‍, കോഴിക്കോട് (കെഎംഎല്‍ ലൈസന്‍സ് നമ്പര്‍ 32110531132) എന്ന സ്ഥാപനം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇവിടെ നിന്നും പണയ ഉരുപ്പടികളോ ഡെപ്പോസിറ്റോ തിരിച്ചു കിട്ടാനുളളവര്‍ 15 ദിവസത്തിനകം ജോയിന്റ് കമ്മീഷണര്‍, സ്‌റ്റേറ്റ് ടാക്‌സ് (കേരള സ്‌റ്റേറ്റ് ജി എസ് ടി കോംപ്ലക്‌സ്, ജവഹര്‍ നഗര്‍, എരഞ്ഞിപ്പാലം, കോഴിക്കോട് – 6) മുമ്പാകെ രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന ചരക്കു, സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.
ഫാര്‍മസിസ്റ്റ് : എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍, ജില്ലയിലെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി/ ഡിപ്പോയിലേയ്ക്ക് ഫാര്‍മസിസ്റ്റുമാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇന്ന് (മാര്‍ച്ച് മൂന്ന്) നടത്തുവാനിരുന്ന എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റിവെച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള അബാക്കസ് ടീച്ചര്‍, കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍, ടെലി കോളര്‍, ഷോറൂം മാനേജര്‍ (യോഗ്യത : ബിരുദം), ബിസിനസ്സ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ എം.ബി.എ മാര്‍ക്കറ്റിംഗ്), പ്രോജക്ട് മാനേജര്‍ (യോഗ്യത : എം.ബി.എ) സെയില്‍സ് കണ്‍സല്‍ട്ടന്റ് (യോഗ്യത : ബിരുദം/ 3 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് , ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്) , ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് , കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ക്യാഷ്യര്‍, സെയില്‍സ് മാന്‍ (യോഗ്യത: പ്ലസ് 2), ഡ്രൈവര്‍ (യോഗ്യത : എസ്.എസ്.എല്‍. സി, ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്), ഇന്‍വെന്ററി എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം, എം.എസ്. എക്‌സല്‍ പരിജ്ഞാനം), അക്കൗണ്ടന്റ് (യോഗ്യത: ബികോം/എംകോം), ഗ്രാഫിക് ഡിസൈനര്‍ ( ഗ്രാഫിക് ഡിസൈനിംഗിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഹൗസ് കീപ്പിംഗ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത : എസ്.എസ്.എല്‍. സി) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക, ഫോണ്‍ – 0495 2370176