Local News

ശാസ്ത്ര രംഗം കോവിഡ് പ്രൊജക്ട്: ആരാമ്പ്രം ഗവ: സ്കൂളിന് ഒന്നാം സ്ഥാനം

കോവിഡ് കാലത്തെ സാമൂഹിക മാറ്റങ്ങളെ കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശാസ്ത്ര രംഗം പ്രൊജക്ട് മൽസരത്തിൽ കൊടുവള്ളി ഉപജില്ലയിൽ യു.പി.വിഭാഗത്തിൽ ആരാമ്പ്രം ഗവ.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ നെഹൻ .വി ഒന്നാം സ്ഥാനം നേടി.

‘കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-മാനസിക പ്രതിസന്ധികളും അതിജീവന പാഠങ്ങളും: ഒരു അന്വേഷണം’ എന്ന വിഷയത്തിലാണ് ഫാത്തിമ നെഹൻ പ്രൊജക്ട് അവതരിപ്പിച്ചത്.കഴിഞ്ഞ വർഷങ്ങളിൽ നടന്ന സ്കൂൾ ശാസ്ത്രമേളകളിലും ഈ വിദ്യാർത്ഥിനി പ്രൊജക്ട് അവതരണത്തിൽ സമ്മാനങ്ങൾ നേടിയിരുന്നു.
വി.മുഹമ്മദ്-വി.ടി ഹഫ്സ ടീച്ചർ ദമ്പതികളുടെ മകളാണ് ഫാത്തിമ നെഹ ൻ.

വിജയിയെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ് ,സീനിയർ അസിസ്റ്റൻറ് പി.കെ.സജീവൻ ,പ്രൊജക്ട് ഗൈഡ് ശുക്കൂർ കോണിക്കൽ , പി.കെ.ഹരിദാസൻ ,കെ.ജി ഷീജ ,വി.ടി.ഹഫ്സ ,കെ.ശൈലജ ,കെ .സാജിത പി,ആബിദ ,എൻ.റിജേഷ് ,പി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!