Trending

പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാക്കനാട് കേരള ബുക്സ് ആന്റ പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ വിതരണത്തിനു തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷത്തിമുപ്പത്തെണ്ണായിരം പുസ്തകങ്ങൾ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രിൽ 15നു മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങൾ ഈ വർഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികൾക്ക് നൽകും. പത്താം ക്ലാസിലെ പുസ്തകങ്ങൾ ഒൻപതാം ക്ലാസിലെ ഫലപ്രഖ്യാപനം നടത്തുന്ന ദിവസവും കൈമാറും. എട്ട്, ഒൻപത് ക്ലാസുകളിലേത് ഏപ്രിൽ – മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ശാക്തീകരണത്തിന്റെ പാതയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.ബി.പി.എസിന് ശ്രദ്ധേയമായ സ്ഥാനമുണ്ട്. പുസ്തക പ്രസിദ്ധീകരണം എന്നതിനുമപ്പുറമുള്ള മാനം കൈവരിക്കാൻ കഴിഞ്ഞു. ചില ഘട്ടങ്ങളിൽ വിദ്യാർത്ഥികൾ പാഠപുസ്തകങ്ങൾക്കായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെ ഇത് കൃത്യസമയത്തിനു മുമ്പുതന്നെ ലഭിച്ചു തുടങ്ങി.

പുസ്തകമില്ല എന്ന രക്ഷിതാക്കളുടെ ആവലാതി മാറ്റിയെടുക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അശ്വിനിക്കും പുസ്തകങ്ങൾ കൈമാറി മുഖ്യമന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!