പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ആശാരി പറമ്പിൽ വിജീഷാണ് കുറ്റിയാടി സ്വദേശികളായ ദമ്പതികളുടെ എട്ട് വയസ് പ്രായമായ മകളെ തട്ടിക്കൊണ്ട് പോയത്.വാഹനം പാർക്ക് ചെയ്ത് ജ്യൂസ് വാങ്ങാൻ പോയ സമയത്ത് പ്രതി കുട്ടിയുള്ള കാറും കൊണ്ട് കടന്ന് കളയുകയായിരുന്നു.ജനകീയ ദുരന്ത നിവാരണ സേനയുടെ ചെയർമാൻ നേരയങ്കോട് ബഷീറിന്റെ സഹായത്തോടെ അടുത്തുണ്ടായിരുന്ന വാഹനത്തിൽ പിന്തുടർന്നാണ് പ്രതിയെ പിടിച്ചത്.അവ്യക്തമായ കാര്യങ്ങളാണ് വിജീഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രതിയെ പോലീസ് വൈദ്യ പരിശോധനക്കായി കൊണ്ട് പോയി.