Trending

സാമ്പത്തിക ഇടപാടുകൾ അടിമുടി ദുരൂഹം; മൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടി പൊലീസ്

കലൂർ സ്റ്റേഡിയത്തിൽ നൃത്തസന്ധ്യ സംഘടിപ്പിച്ച മൃദംഗ വിഷന്റെ അക്കൗണ്ട് പൂട്ടി പൊലീസ്. അടിമുടി ദുരൂഹമാണ് മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകൾ. പരിപാടിക്കായി കുട്ടികളിൽ നിന്നും പണം പിരിച്ചതിൽ അടക്കം ക്രമക്കേട് ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിക്കും ഇതിനായി പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ വ്യക്തമായി പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കിൽ നടി ദിവ്യ ഉണ്ണിയെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും, കൺമുന്നിൽ നടന്ന അപകടം ഞെട്ടിക്കുന്നതാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.

ഹൈക്കോടതി നിർദ്ദേശ പ്രകാരം മൃദംഗ വിഷൻ എം ഡി നിഗേഷ് കുമാറിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകും . കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നിഗേഷ്. വേദിയുടെ നിർമാണത്തിലെ വീഴ്ചയാണ് പ്രധാനമായും സംഘം അനേഷിക്കുന്നത്. ജിസിഡിഎയുടെ നിബന്ധനകൾ പാലിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.

അതേസമയം, അപകടത്തിൽ വിശദീകരണം തേടി ജിസിഡിഎക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. പരിപാടിക്ക് മുന്നേ പരിശോധന നടന്നോ എന്ന പ്രധാന ചോദ്യം മുൻനിർത്തിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരിശോധന നടത്തേണ്ടിയിരുന്ന സൈറ്റ് എഞ്ചിനിയറുടെ വിവരങ്ങൾ കൈമാറാനും നിർദ്ദേശമുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!