Trending

മരണശേഷം ഓട്ടോ പെര്‍മിറ്റ്; ചിത്രലേഖയുടെ പോരാട്ടത്തിന്റെ വിജയമെന്ന് ഭർത്താവ്

അര്‍ബുദം ബാധിച്ച് മരിച്ച വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് മരണശേഷം ഓട്ടോ പെര്‍മിറ്റ്. ചിത്രലേഖ മരിച്ച് മൂന്ന് മാസം പിന്നിടുമ്പോഴാണ് പുതുവത്സര ദിനത്തില്‍ പെര്‍മിറ്റ് അനുവദിച്ചത്. കെ സി 2689 എന്നതാണ് നമ്പര്‍. ഇത് ചിത്രലേഖയുടെ പോരാട്ടത്തിന്റെ വിജയം ആണെന്നും അവര്‍ ഇല്ലാതായതോടെ ജീവിതം കടുത്ത നിരാശയില്‍ ആണെന്നും ഭര്‍ത്താവ് ശ്രീഷ്‌കാന്ത് പ്രതികരിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട ചിത്രലേഖയെ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തടഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.ജീവിച്ചിരിക്കെ പലകുറി ചിത്രലേഖ ഓട്ടോയ്ക്ക് പെര്‍മിറ്റ് അപേക്ഷ നല്‍കിയിരുന്നെങ്കിലും കണ്ണൂര്‍ ആര്‍ടിഒ സാങ്കേതിക കാരണം പറഞ്ഞ് നീട്ടുകയായിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!