Trending

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ബുധനാഴ്ച ജില്ലയിൽ രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു.
കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പിന്നീട് രാമനാട്ടുകര ഗണപത് എയുപി സ്കൂളിലുമാണ് കപ്പ് പ്രദർശിപ്പിച്ചത്.

മോഡൽ സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ഗവാസ്,പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഗിരീഷ് ചോലയിൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ, ആർഡിഡി കെ സന്തോഷ് കുമാർ,
കോഴിക്കോട് സിറ്റി എഇഒ കെ വി മൃദുല, ചേവായൂർ എഇഒ ശ്യാംജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. കോഴിക്കോട്ടെ സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദത്തോടെയും ആവേശത്തോടെയും സ്വർണക്കപ്പിനെ യാത്രയാക്കി.

ചൊവ്വാഴ്ച വൈകീട്ടാണ് വയനാട്ടിൽനിന്ന് സ്വർണക്കപ്പ് പര്യടനം ജില്ലയിൽ പ്രവേശിച്ചത്.
ജില്ലയിലെ ആദ്യ സ്വീകരണം ഈങ്ങാപ്പുഴ പുതുപ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു.

കാസർകോട് നിന്നാണ് സ്വർണക്കപ്പ് യാത്ര ആരംഭിച്ചത്. കപ്പ്‌ ജനുവരി നാലിന് രാവിലെ തിരുവനന്തപുരത്തെത്തും. സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ നടക്കും.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!