Trending

സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു,പരാതി പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാൻ സാധിക്കണമെന്ന് മന്ത്രി

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു. നടക്കാവ് ഗേൾസ് സ്കൂളിലെ മൈമിങ് ടീം മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാർഡുകൾ വിതരണം ചെയ്തു.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പരാതി പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കലോത്സവം ക്ലസ്റ്റർ റിപ്പോർട്ട് പ്രകാശനം ചെയ്തു. കാസർഗോഡ് ജില്ലയിലെ എൽപി/ യുപി റാങ്ക് ഹോൾഡേഴ്‌സിന്റെ സഹകരണത്തോടെ നിർമ്മിച്ച ഡോക്യുമെൻറ്റേഷൻ ‘മുറ്റത്തെ മുല്ല’യും പുറത്തിറക്കി.

ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.എം സച്ചിൻ ദേവ് എം എൽ എ, മേയർ ഡോ ബീന ഫിലിപ്പ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, രജിസ്ട്രേഷൻ കമ്മറ്റി കൺവീനർ കെ അനിൽ കുമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!