മഞ്ഞുവീഴ്ചക്കിടെയുണ്ടായ അപകടത്തിൽ ജെറമി റെന്നറിന് ഗുരുതരമായി പരിക്ക്.കഴിഞ്ഞ ആഴ്ച ആയിരുന്നു അപകടം നടന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രതിനിധി അറിയിച്ചു.
വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. 2010-ല്‍ ഓസകര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച നടനാണ് റെന്നര്‍. കാതറിന്‍ ബിഗ്‌ലോ സംവിധാനം ചെയ്ത ‘ഹര്‍ട്ട് ലോക്കറി’നായിരുന്നു നാമനിര്‍ദ്ദേശം. .
നടൻ ജെറമി റെന്നറിന് ഗുരുതര പരിക്ക്;അപകടം മഞ്ഞുവീഴ്ചക്കിടെ
