പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിനെതിരെ ഭീഷണി,വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ് ആണ് സിനിമക്കെതിരെ രംഗത്തെത്തിയത്.ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം ‘വാരിയംകുന്ന’നെ ഒന്നോർത്താൽ മതിയെന്ന് പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
അതേസമയം മലയാള സിനിമാക്കാർക്ക് ദിശാബോധം ഉണ്ടാക്കാൻ നടൻ ഉണ്ണി മുകുന്ദന കഴിയുന്നുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ‘ഉണ്ണി മുകുന്ദന്‍’, ‘മാളികപ്പുറം’ എന്നീ ഹാഷ് ടാഗുകളും പ്രതീഷ് വിശ്വനാഥ് കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരൂവായൂരമ്പലനടയിൽ’. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ‘ജയ ജയ ജയ ഹേ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ‘കുഞ്ഞിരാമായണ’ത്തിന്റെ സഹ തിരക്കഥാകൃത്തായ ദീപു പ്രദീപ് ആണ് പുതിയ ചിത്രത്തിന്റെയും രചന നിർവ്വഹിക്കുന്നത്. ‘
ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ;പൃഥ്വിയുടെ ചിത്രത്തിന് ഭീഷണി

