ദില്ലിയില്‍ പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവത്തെ കുറിച്ച് പോലീസിനെ അറിയിച്ചെങ്കിലും കൃത്യസമയത്ത് ഇടപെടൽ ഉണ്ടായില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു .പുലർച്ചെ 3.15 ന് പൊലീസിനെ വിവരം അറിയിച്ചെങ്കിലും 5 മണിവരെ ഇടപെടൽ ഉണ്ടായില്ല. കാറിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ ദൃക്സാക്ഷികൾ പൊലീസിന് നൽകിയിരുന്നു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറിൽ ഇടിച്ച ശേഷം യുവതി കാറിന്റെ ചക്രത്തിൽ കുടുങ്ങുകയും വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് ഡൽഹി പോലീസ് പറഞ്ഞു.കാറിലുണ്ടായിരുന്ന 5 പേരെ അറസ്റ്റ് ചെയ്തെന്നു പൊലീസ് വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് കലക്ഷൻ ഏജന്റ്, ഡ്രൈവർ, റേഷൻ കടയുടമ തുടങ്ങിയവരാണു പ്രതികൾ.വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്.സുൽത്താൻപുരി മുതൽ കഞ്ചവാലവരെ 8 കിലോമീറ്ററിലേറെ ദൂരം യുവതിയെ വലിച്ചിഴച്ചു. യുവതിയുടെ ശരീരം വലിച്ചിഴച്ചു കാർ പോകുന്നത് കണ്ടു നിരവധി പേർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചവാലയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭയത്തെ തുടർന്നാണ് വാഹനം നിർത്താതിരുന്നതെന്നും യുവതി വാഹനത്തിനടിയിൽ കുടുങ്ങിയത് അറിഞ്ഞില്ല എന്നുമാണ് യുവാക്കൾ പോലീസിൽ നൽകിയ മൊഴി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നോ എന്നറിയാൻ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയെ ഇടിച്ചശേഷം കടന്നുകളയാനാണ് പ്രതികൾ ശ്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ