International News

സാംസ്കാരിക പ്രവർത്തകൻ ആവണി വിജയകുമാറിനും മീഡിയ വൺ ഖത്തർ റിപ്പോർട്ടർ പി.സി സൈഫുദ്ധീനും യാത്രയയപ്പ് നൽകി കെ.എം.സി.സി

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ ആവണി വിജയകുമാറിനും മീഡിയ വൺ ചാനൽ ഖത്തർ റിപ്പോർട്ടർ പി.സി സൈഫുദ്ധീനും ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയപ്പ് നൽകി.

കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എസ് എ എം ബഷീർ ആദ്യക്ഷത വഹിച്ചു. ആവണി വിജയകുമാറിനും സൈഫുദ്ധീനും കെ.എം.സി.സി യുടെ ഉപഹാരങ്ങൾ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും കൈമാറി.

സംസ്ഥാന ഭാരവാഹികളായ ഒ.എ കരീം , മുസ്തഫ എലത്തൂർ , റയീസലി , മീഡിയ വിംഗ് ചെയർമാൻ റൂബിനാസ് കൊട്ടേടത്ത് എന്നിവർ സംബന്ധിച്ചു. ആവണി വിജയകുമാറും സൈഫുദീനും മറുപടി പറഞ്ഞു.

ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!