National News

തൊഴില്‍ രഹിതർക്ക് മാസം തോറും 3016 രൂപ; തൊഴിലില്ലാ വേതനത്തിൽ വൻ വർധനവുമായി തെലങ്കാന സർക്കാർ

ടി ആര്‍ എസിന്‍റെ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴില്‍ രഹിതര്‍ക്ക് വേതനം നൽകുക എന്നത്. വാൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിൽ എത്തിയെങ്കിലും വാഗ്ദാനം നടപ്പിലാക്കാൻ മൂന്ന് വർഷമെടുത്തു. ഇപ്പോളിതാ തൊഴിലില്ലാ വേതനത്തിൽ വാൻ വർധനവുമായി തെലങ്കാന സർക്കാർ. തൊഴില്‍ ഇല്ലാത്തവര്‍ക്ക് മാസം തോറും 3016 രൂപ വീതം നല്‍കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചത് ഏപ്രില്‍ മാസം മുതല്‍ ഈ തുക ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്.

തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ മൂന്ന് വര്‍ഷത്തോളം താമസിച്ചത് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന്കാരണമായിരുന്നു.
. നിലവില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിച്ച് നിലവില്‍ തൊഴില്‍ ഇല്ലായ്മാ വേതനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പരമാവധി പേര്‍ക്ക് സ്ഥിരവരുമാനം ഉറപ്പിക്കാനും സർക്കാർ ഒരുങ്ങുന്നുണ്ട് . ഇത് സംബന്ധിയായ അറിയിപ്പുകള്‍ ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്നതില്‍ യുവജനങ്ങള്‍ക്ക് ഇടയില്‍ പ്രതിഷേധം ശക്തമായിരുന്നു. തെലങ്കാന സര്‍ക്കാരിന്‍റെ സൈറ്റില്‍ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നത് 29 ലക്ഷത്തോളം യുവജനങ്ങളാണ്. എംപ്ലോയ്മെന്‍റ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പത്ത് ലക്ഷത്തോളം ആളുകളാണ്. സര്‍ക്കാര്‍ സൈറ്റുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ വലിയൊരു ശതമാനം ആളുകളും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്. തൊഴില്‍ ഇല്ലായ്മ വേതനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കാനുള്ള കാലതാമസമാണ് ഇതിന്‍റെ വിതരണത്തിലുണ്ടായ കാലതാമസത്തിന് കാരണമായി ടിആര്‍എസ് സര്‍ക്കാര്‍ വിശദമാക്കുന്നത്.

കൂടതെ 2020, 2021 വര്‍ഷങ്ങളില്‍ കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതില്‍ തടസമുണ്ടാക്കി.

3600 കോടി രൂപയാണ് പത്ത് ലക്ഷം പേര്‍ തൊഴില്‍ രഹിതരാണെന്ന് കണക്ക് കൂട്ടിയാല്‍ പോലും ഇതിലേക്ക് വര്‍ഷം തോറും തെലങ്കാന സര്‍ക്കാരിന് നീക്കി വയ്ക്കേണ്ടി വരിക. അതേസമയം പ്രതിഷേധിക്കുന്നവരുടെ ആവശ്യമനുസരിച്ച് തൊഴില്‍ ഇല്ലായ്മാ വേതനം 2018 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!