ദേശീയ വോട്ടേഴ്‌സ് ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം
ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. ‘ജനാധിപത്യത്തില്‍ നാമാണ് നമ്മുടെ വിധികര്‍ത്താക്കള്‍, നമ്മുടെ ഭാവിയുടെ വര്‍ണങ്ങള്‍ നിര്‍ണ്ണയിക്കുന്നതും നാം തന്നെയാണ് ‘ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വകാര്യ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന 227 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ വിജയികളാവുന്ന രണ്ടു പേര്‍ക്ക് ജനുവരി 25 ന് ദേശീയ വോട്ടേഴ്‌സ് ദിനത്തില്‍ നടക്കുന്ന സംസ്ഥാനതല കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പുതുതലമുറയെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാകലക്ടര്‍ സാംബശിവ റാവു വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജനില്‍കുമാര്‍, ഇലക്ഷന്‍ ഡെ.തഹസില്‍ദാര്‍ കെ.ജി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല
സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 9 ന് തിരുവനന്തപുരം സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ടസ് സെന്റര്‍ മാനേജര്‍ അറിയിച്ചു.
ടെക്നീഷ്യന്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തൊഴിലവസരം
പ്രമുഖ ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് വിവിധ തസ്തികയില്‍ ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ നിലവില്‍ ഒഴിവുകളുള്ള ടെക്നീഷ്യന്‍മാരുടേയും സൂപ്പര്‍വൈസര്‍മാരുടെയും തസ്തികകളിലേക്ക് എന്‍ജിനീയറിംഗില്‍ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ (on shore/off shore) പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്നും ടെക്നീഷ്യന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
മാലിദ്വീപില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ ഒഴിവ്
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ 300 ലധികം ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. 65000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി നാലിന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രാഫിക് ഡിസൈനര്‍, കൗണ്‍സിലര്‍, ബിസിനസ്സ് എക്സിക്യുട്ടീവ് (യോഗ്യത : ബിരുദം) സെയില്‍സ് ട്രെയിനി (യോഗ്യത : പ്ലസ്ടു) ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (യോഗ്യത : എസ്.എസ്.എല്‍.സി), ഫാക്കല്‍റ്റി-വിഷ്വല്‍ ഇഫക്ട്സ്/വെബ് ഡവലപ്പ്മെന്റ് (യോഗ്യത : ബിരുദം, സോഫ്റ്റ് വെയര്‍ പരിജ്ഞാനം), ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം രാവിലെ 10.30ന് സെന്ററില്‍ എത്തണം. ഫോണ്‍ – 0495 2370179.
താലൂക്ക് വികസന സമിതി യോഗം 4 ന്
കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസില്‍ ചേരും.
മന്ത്രി എ.കെ ബാലന്‍ 6 ന് ജില്ലയില്‍
പട്ടികജാതി -വര്‍ഗ്ഗ പിന്നാക്ക ക്ഷേമവും സാംസ്‌കാരികവും നിയമവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി എ.കെ ബാലന്‍ ജനുവരി ആറിന് രാവിലെ 10.30 ന് കോഴിക്കോട് കിര്‍ത്താഡ്സ് ആര്‍എസി മീറ്റിംഗ്, 11.30 ന് കിര്‍ത്താഡ്സ് എസ്.സി/എസ്.ടി റീജീയണല്‍ റിവ്യൂ മീറ്റിംഗ്, നാല് മണിക്ക് സര്‍ഗോത്സവം സമാപനം, ആറ് മണിക്ക് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി കലോത്സവം ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
ദര്‍ഘാസ് ക്ഷണിച്ചു
കൊടുവളളി മുനിസിപ്പാലിറ്റിയിലെ കരീറ്റിപറമ്പ് 12 ാം ഡിവിഷനില്‍ നൂഞ്ഞിക്കര പ്രദേശത്തെ പൂവ്വറമല കോളനിയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 മൂന്ന് മണി വരെ. ഫോണ്‍ 0495 2370016.
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലാ സ്റ്റേഷനറി ഓഫീസ് എന്നിവിടങ്ങളില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റബ്ബര്‍/ലോഹമുദ്രകള്‍ നിര്‍ദ്ദിഷ്ട വിവരണ പ്രകാരം വിതരണം ചെയ്യുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16 ന് രണ്ട് മണി വരെ. ഫോണ്‍ 0495 2380348.
ധനസഹായം വിതരണം ചെയ്തു
മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മുങ്ങിമരിച്ച മാറാടത്ത് സൈനുദ്ധീന്റെ ഭവനത്തില്‍ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ സന്ദര്‍ശനം നടത്തി കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കി. മേഖല എക്സിക്യൂട്ടീവ് അജിത കെ, ജൂനിയര്‍ എക്സിക്യൂട്ടീവ് ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ ജിതേഷ് ഇ കെ എന്നിവരും സന്നിഹിതരായിരുന്നു.