National News

വരൻ വിവാഹവേദിയിൽ വച്ച് ചുംബിച്ചു;കല്യാണം വേണ്ടെന്ന് വധു,പോലീസിനെ വിളിച്ചു

വിവാഹ വേദിയിൽ വച്ച് തന്നെ പരസ്യമായി ചുംബിച്ചതിനെ തുടർന്ന് വിവാഹം ഉപേക്ഷിച്ച് യുവതി.. ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ചുംബനം.എന്നാല്‍ ഇത് വധുവിന് ഇഷ്ടമായില്ല. പിന്നാലെ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ 23കാരിയായ വധു പൊലീസിനെ വിളിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സംഫാലിലാണ് വിവാഹ വേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. സുഹൃത്തുക്കളുമായി ഒരു പന്തയത്തിൽ വിജയിക്കാൻ വരൻ തന്നെ ചുംബിച്ചെന്നും യുവാവിൻ്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു. പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് വഴങ്ങിയില്ല.’അവന്‍ എന്നെ പരസ്യമായി ചുംബിച്ചത് എനിക്ക് അപമാനകരമായി തോന്നി. എന്റെ ആത്മഭിമാനത്തെ പോലും പരിഗണിക്കാതെ നിരവധി അതിഥികള്‍ നോക്കി നില്‍ക്കെ അവന്‍ അപരമര്യാദയായി പെരുമാറി’- വധു പറഞ്ഞു. 300 ഓളം അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചു എന്നാണ് യുവതിയുടെ പരാതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!