റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടി മോഹന്‍ലാല്‍ നായകനായ ബ്രഹ്മണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മരക്കാര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
അതേസമയം മരക്കാര്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. അങ്ങനെയാണ് ചിത്രം നൂറ് കോടി നേടിയത്. റിലീസിന്റെ ഭാഗമായി മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് കുറിച്ചിട്ടുണ്ട്.
ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതല്‍ റിലീസിങ് സെന്ററുകളാണ് മരക്കാര്‍ നേടിയത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. 6,000 ഷോകളാണ് ദിവസേന നടക്കുക. കേരളത്തില്‍ 631സ്‌ക്രീനുകളിലാണ് പ്രദര്‍ശനം നടക്കുക. കേരളത്തില്‍ ഇത്രയധികം തിയേറ്ററുകളില്‍ ആദ്യമായാണ് ഒരു സിനിമ റിലീസ് ചെയ്യുന്നത്.