ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ 16 വയസ്സുള്ള . വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വിരമിച്ച അധ്യാപകനിൽ നിന്ന് 10,000 രൂപ കടം വാങ്ങിയിരുന്നു എന്നാൽ തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല ഇതിന്റെ പേരിൽ ക്ലാസമുറിയിൽ വച്ച് കുട്ടിക്ക് മർദ്ദനമേറ്റിരുന്നു. കൂട്ടുകാരുടെ മുന്നിൽ അപമാനിതനായതാണ് കുട്ടിയെ കടും കൈക്ക് പ്രേരിപ്പിച്ചത്. കടയിൽ നിന്ന് കീട നാശിനി വാങ്ങി കഴിക്കുകയായിരുന്നു.ഭോജ്പൂരിലെ ബിആർജി പ്ലസ്-2 കോളേജിലെ വിദ്യാർത്ഥിയായ കുട്ടി പ്രദേശത്ത് ഒരു പാൻ കട നടത്തുകയായിരുന്നു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്.
ജമൻകിര കോളേജിലെ വിരമിച്ച അധ്യാപകനിൽ നിന്ന് വിദ്യാർത്ഥി വാങ്ങിയ 10,000 രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വിദ്യാർത്ഥിയെ അടിച്ചത്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ, വിരമിച്ച അധ്യാപകൻ തിങ്കളാഴ്ച കുട്ടി പഠിക്കുന്ന ബിആർജി കോളേജിലെത്തി ക്ലാസ് മുറിയിൽ വിദ്യാർത്ഥിൾക്ക് മുന്നിൽ വച്ച് കുട്ടിയെ അടിക്കുകയായിരുന്നു.
സഹപാഠികളുടെ മുന്നിൽ അപമാനിതനായ കുട്ടി മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങി കഴിച്ചതായി പൊലീസ് പറഞ്ഞു. കുട്ടി ഇപ്പോൾ കുച്ചിന്ദ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും കുച്ചിന്ദ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് ശോഭാകര സേട്ട് പറഞ്ഞു.