National News

ഹൈദരാബാദിലെ കൗ ബോയ്‌സ്! ‘കയറുമായി മോദി, പാല്‍ പാത്രവുമായി അമിത് ഷാ’;-പ്രശാന്ത് ഭൂഷൺ

Is Prashant Bhushan wrong?

ഹൈദരാബാദില്‍ നിസാം സംസ്‌ക്കാരം എന്നെന്നേക്കുമായി ഒഴിവാക്കും എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.അമിത്ഷാ യുടെ പ്രസ്താവനക്ക് ഒരു കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ പരിഹാസം.

https://twitter.com/pbhushan1/status/1333592427668488192?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1333592427668488192%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Fthe-new-cowboys-in-hyderabad-prashant-bushan-mocks-modi-and-amit-shah.html

കാളയ്ക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയും തൊട്ടടുത്ത് പാല്‍ പാത്രം പിടിച്ചു നില്‍ക്കുന്ന അമിത് ഷായും കാര്‍ട്ടൂണില്‍ ഉണ്ട്. കാളയുടെ കൊമ്പായി ചാര്‍മിനാറും ചിത്രീകരിച്ചിട്ടുണ്ട്. പശുവാണെന്ന് കരുതി കാളയ്ക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയോട് ഇത് പശുവല്ലാ എന്നാണ് എനിക്ക് തോന്നുന്നത് എന്ന് അമിത് ഷാ പറയുന്നതായി കാര്‍ട്ടൂണില്‍ കാണാം.ഹൈദരാബാദില്‍ ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു തുടങ്ങിയിട്ടുണ്ട്. അമിത് ഷായുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍. ബി.ജെ.പിക്ക് വോട്ട് നല്‍കിയാല്‍ ‘രാജവംശ’ത്തില്‍ നിന്നും ‘ജനാധിപത്യ’ത്തിലേക്ക് ഹൈദരാബാദിനെ മാറ്റുമെന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!