Entertainment

ഏറ്റവും വലിയ ആഡംബര മാൾ : ജിയോ വേൾഡ് പ്ലാസ പൊതുജനങ്ങൾക്കായി തുറന്നു നൽകി

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ പൊതുജനങ്ങൾക്കായി തുറന്നു നൽകി മുകേഷ് അംബാനി. 7.50 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജിയോ വേൾഡ് പ്ലാസ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്. ജിയോ വേൾഡ് പ്ലാസയിലൂടെ ഏറ്റവും മികച്ച ആഗോള ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ എം അംബാനി അറിയിച്ചു.നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജിയോ വേൾഡ് ഗാർഡൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ജിയോ വേൾഡ് പ്ലാസ നിലകൊള്ളുന്നത്. നാല് തലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവയിൽ, 66 ആഡംബര ബ്രാൻഡുകൾ ഉണ്ടാകും. മുൻനിര ഇന്ത്യൻ ബ്രാൻഡുകളുടെ സ്റ്റോറുകളും ഇവിടെ ഉണ്ടാകും. അംബാനിയുടെ അഭിപ്രായത്തിൽ, ജിയോ വേൾഡ് പ്ലാസ ഒരു വിൽപ്പന കേന്ദ്രം മാത്രമല്ല, സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും വിനോദത്തിന്റെയും പ്രതിനിധാനമാണ്. കാർട്ടിയർ, ബൾഗാരി, ഡിയോർ, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്‌ഹൗസൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നു. മനീഷ് മൽഹോത്ര, അബു ജാനി-സന്ദീപ് ഖോസ്‌ല, രാഹുൽ മിശ്ര, ഫാൽഗുനി, ഷെയ്ൻ പീക്കോക്ക്, റി ബൈ റിതു കുമാർ തുടങ്ങിയ പ്രമുഖ ഡിസൈനർമാരും ജെഡബ്ല്യുപിയിൽ ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആദ്യ നിലയിൽ ജിതീഷ് കല്ലാട്ടിന്റെ സമകാലിക ശിൽപം സന്ദർശകരെ സ്വാഗതം ചെയ്യും, മൂന്നാം നിലയിൽ മൾട്ടിപ്ലക്‌സ് തിയേറ്റർ, ഗൗർമെറ്റ് ഫുഡ് എംപോറിയം തുടങ്ങിയ വിനോദ ഏരിയകൾ ഒരുക്കിയിരിക്കുന്നു. ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഹാൻഡ്‌സ് ഫ്രീ ഷോപ്പിംഗ്, വ്യക്തിഗത ഷോപ്പിംഗ് സഹായം എന്നിവ ഇവിടെയുണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!