കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്.വാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തിൽ എത്തുന്നത്. രാജ് ബി ഷെട്ടിയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും സ്വീകാര്യത നേടിയ ആളാണ് രാജ് ബി. ഷെട്ടി.റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലന്‍ നിര്‍മ്മിക്കുന്ന ‘രുധിരം’ മലയാളം,കന്നഡ, തമിഴ്,തെലുങ്ക് എന്നി ഭാഷകളിലായി അവതരിപ്പിക്കുന്നു. സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. മിഥുന്‍ മുകുന്ദന്‍ രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നു.
രാജ് ബി ഷെട്ടി മലയാളത്തിലേക്ക് ഒപ്പം അപർണ ബാലമുരളിയും;രുധിരം ഫസ്റ്റ്ലുക്ക്
