Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ ലഹരി വിരുദ്ധ മനുഷ്യചങ്ങല സംഘടിപ്പിച്ചു

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ ലഹരി വിരുദ്ധ മനുഷ്യചങ്ങല സംഘടിപ്പിച്ചു.നവംബർ 1 രാവിലെ 10.30 മുതൽ 11മണി വരെ കാരന്തൂർ മുതൽ പടനിലം വരെ ദേശീയ പാതയിലാണ് മനുഷ്യചങ്ങല അണിനിരന്നത്.നിയോജകമണ്ഡലം എം എൽ എ പി ടി എ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.കോയ മാസ്റ്റർ സ്വാഗതം പറഞ്ഞു.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ നന്ദി പറഞ്ഞു.കാരന്തൂർ സാമി ഗുരുക്കൾ മെമ്മോറിൽ എൽ. പി,കാരന്തൂർ എ എം എൽ പി,കാരന്തൂർ സെന്റ് അലോഷ്യസ് ഇ എം എൽ പി, മർകസ് ബോയ്സ് എ എച്ച് എസ്,മർകസ് ബോയ്സ് എച്ഛ് എസ് എസ്,മർകസ് ഗേൾസ് എച്ച് എസ്, മർകസ് ഗേൾസ് എച്ച് എച്ച് എസ്,കുന്ദമംഗലം എ യു പി,കുന്ദമംഗലം എ എം എൽ പി, കുന്ദമംഗലം എച്ച് എസ്, കുന്ദമംഗലം എച്ച് എച്ച് എസ്,നവജ്യോതി എഛ് എസ്, നവജ്യോതി എഛ് എഛ് എസ്, മാക്കൂട്ടം എ എം യു പി,പതിമംഗലം അൽജൗഹർ സ്കൂൾ,പടനിലം ജി എൽ പി എന്നീ സ്കൂളുകളിലെ കുട്ടികൾ അണിനിരക്കുകയൂം ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയൂം ചെയ്തു. ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ അണിനിരന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!