Local News

കൂറുമാറ്റവും അവിശ്വാസവും തുടർക്കഥ ; വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

1995 ഒക്ടോബറിൽ ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്ന കാലം മുതൽ കൂറുമാറ്റങ്ങൾക്കും കുതികാൽവെട്ടുകൾക്കും സാക്ഷ്യം വഹിച്ച ചരിത്രമുള്ള ബ്ലോക്ക് പഞ്ചായത്താണ് കുന്ദമംഗലം.
കോൺഗ്രസ്സിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തായിട്ട് കൂടി സി പി എമ്മിലെ ഇ . രമേശ് ബാബുവാണ് ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തിയത്. യുഡിഎഫിലെ ഗോവിന്ദൻ നായർക്ക് ലീഗുമായുള്ള അഭിപ്രായ  ഭിന്നതകളാണ് പ്രസിഡന്റ് സ്ഥാനം സി പി എമ്മിന് കിട്ടാൻ കാരണമായത്. യുഡിഎഫിലെ ഗോവിന്ദൻ നായരും എൽ ഡി എഫിലെ രമേശ് ബാബുവും സ്ഥാനാർത്ഥികളായി വന്ന
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ലീഗിലെ രണ്ട് പേർ കൂറുമാറുകയും  നിക്ഷ്പക്ഷരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ സി
പി എമ്മിന്റെ രമേശ് ബാബു 7 വോട്ട് നേടി പ്രസിഡന്റായി. 6 മാസം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചൊഴിഞ്ഞപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് നടന്നെങ്കിലും പ്രസിഡന്റ് സ്ഥാനം എൽ ഡി എഫിന് തന്നെ കിട്ടി. ഈ സമയത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന കോൺഗ്രസിലെ മറിയാമ മത്തായിയെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. അതേ തുടർന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയും സിപിഎമ്മിലെ എൻ.വി.ഗോവിന്ദൻ നായർ വൈസ് പ്രസിഡന്റ് ആവുകയും ചെയ്തു. ടോമി ചെറിയാൻ ആയിരുന്നു ഈ കാലയളവിൽ പ്രസിഡന്റ് . മുൻധാരണകൾ പ്രകാരം ടോമി ചെറിയാൻ പിന്നീട് പ്രസിഡന്റ് സ്ഥാനത്ത് മാറുകയും എൽ ഡി എഫിലെ തന്നെ രമേശ് ബാബു പ്രസിഡന്റ് ആവുകയും ചെയ്തു.
2000 ത്തിൽ ആകെയുള്ള പതിനഞ്ച് സീറ്റിൽ പത്ത് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്  നടന്നത് 5 സീറ്റ് എൽ ഡി എഫിനും അഞ്ച് സീറ്റ് യുഡിഎഫിനും ലഭിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 2000 ത്തിലും ചർച്ചയായി. സി പി ഐ യിലെ ഒരംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെ യുഡിഎഫിലെ വേണു കല്ലുരുട്ടി പ്രസിഡന്റായി.
വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ രണ്ട് പേർക്കും 5 വോട്ടുകൾ വീതം കിട്ടിയപ്പോൾ നറുക്കെടുപ്പിലൂടെ എൽ ഡി എഫിലെ എൻ വി ബാലൻ നായർ വൈസ് പ്രസിഡന്റ് ആയി .
കേസിനെ തുടർന്ന് മാറ്റി വെച്ച അഞ്ച് സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ 3 സീറ്റ് യുഡിഎഫിനും സീറ്റ് എൽ ഡി എഫിനും നേടാനായി. ഏഴ് മാസത്തിനുള്ളിൽ തന്നെ യു ഡി എഫ് എൽ ഡി എഫ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരികയും വൈസ് പ്രസിഡന്റായിരുന്ന ബാലൻ നായർ സ്ഥാനം രാജി വെക്കുകയും ചെയ്തു.
2005 ൽ നടന്ന തെരഞ്ഞെടുപ്പിൽ പക്ഷേ കാര്യങ്ങൾ പൂർണമായും സിപിഎമ്മിന് അനുകൂലം ആയിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ ഡി എഫ് അധികാരത്തിൽ എത്തി. വിശാലാക്ഷി പ്രസിഡന്റായും എൻ വി ബാലൻ നായർ വൈസ് പ്രസിഡന്റ് ആയും അഞ്ച് വർഷം ഭരിച്ചു.
2010 ൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് മുന്നണികൾക്കും 9 വീതം സീറ്റുകൾ കിട്ടിയപ്പോൾ നറുക്കെടുപ്പിലൂടെ ബാലകൃഷ്ണൻ നായർ പ്രസിഡന്റായി. 2015 ൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചെങ്കിലും 2019 ആയപ്പോളേക്കും  സ്ഥിതി മാറി..സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്‍റിന്‍റെ കൂറുമാറ്റത്തോടെയാണ് എൽ.ഡി.എഫിന് ഭരണം കിട്ടിയത്.പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അംഗങ്ങൾ ഹാജരാവാത്തതിനെ തുടർന്നാണ് സിപിഎമ്മിലെ സുനിത പൂതക്കുഴി പ്രസിഡന്റായത്.
യു.ഡി.എഫ്. മുന്നണിയിൽ മത്സരിച്ച് വിജയിച്ച് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ പി. ശിവദാസൻ നായർ കൂറ് മാറിയതോടെ പ്രസിഡന്‍റ് കോൺഗ്രസിലെ വിജി മുപ്രമ്മലിനെതിരെ നേരത്തെ എൽ.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് എന്നാൽ, പ്രമേയം ചർച്ച ചെയ്യുന്നതിന് മുമ്പെ വിജി മുപ്രമ്മൽ രാജിവെച്ച് തുടർന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ
ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന് 10ഉം എൽ.ഡിഎഫിന് 9ഉം സീറ്റുകളാണ് ലഭിച്ചത്. മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി ആയിരുന്നു ആദ്യത്തെ രണ്ടു വർഷം ബ്ലോക്ക് പ്രസിഡന്റ്. അദ്ദേഹം രാജിവെച്ചപ്പോൾ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അരിയിൽ അലവിയായിരുന്നു യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി.
പക്ഷെ യുഡിഎഫിലെ ഒരം​ഗത്തിന്റെ വോട്ട് അസാധുവായത് തിരിച്ചടിയായി. ഇരുമുന്നണികൾക്കും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ ടി.പി. മാധവന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെര‍ഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങുകയാണ് കുന്ദമംഗലത്ത്
ഒക്ടോബർ പത്തിന് രാവിലെ പതിനൊന്നു മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!