കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മത്സരത്തിന് സ്ഥാനാര്‍ഥി പട്ടിക അന്തിമമായി.അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്.മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.സൂക്ഷമ പരിശോധനയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും പത്രിക അംഗീകരിച്ചു.ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. അതിന് ശേഷം ചിത്രം കൂടുതല്‍ വ്യക്തമാകും. ആരും പിന്മാറിയിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി
മത്സര ചിത്രം തെളിയുന്നു;കെ എ ത്രിപാഠിയുടെ പത്രിക തള്ളി മത്സരത്തിന് തരൂരും ഖാര്‍ഗെയും മാത്രം
