സീറ്റൊഴിവ്
തലശ്ശേരി ഗവൺമെന്റ് കോളേജ് ചൊക്ലിയില്‍ ബി.എ ഹിസ്റ്ററി, ബി.കോം, ബിസിഎ കോഴ്‌സുകളില്‍ പി.ഡബ്യൂ.ഡി വിഭാഗത്തിലും ബി.കോം കോഴ്‌സില്‍ ഇ.ഡബ്യൂ.എസ് വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സെപ്‌റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0490-2966800, 9188900210
ടെണ്ടര്‍ ക്ഷണിച്ചു
മണ്ണ് പര്യാവേഷണ സംരക്ഷണ വകുപ്പിന് കീഴില്‍ എല്‍എസ്എസില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇടിഞ്ഞകുന്ന് മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്‌റ്റംബർ 12 വൈകുന്നേരം നാലുമണി വരെ. സെപ്‌റ്റംബർ 15 ന് ഉച്ചക്ക് 2 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ സി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2370790
വടകര പോളിടെക്‌നിക്കില്‍ സ്‌പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ -മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഡ്മിഷന്‍ ആഗ്രഹിക്കുന്ന SITTTR മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സെപ്‌റ്റംബർ നാലിനുള്ളില്‍ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. അഡ്മിഷനു വേണ്ടി ഓണ്‍ലൈന്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സെപ്‌റ്റംബർ അഞ്ചിന് വടകര മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ രജിസ്റ്റര്‍ സൗകര്യവുമുണ്ടാകും. കൂടുതൽ വിവരങ്ങള്‍ക്ക്: 0496 2524920
ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്‌റ്റംബർ നാലിന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പിഎസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http/geckkd.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം നാളെ
സെപ്റ്റംബർ മാസത്തെ താലൂക്ക് വികസന സമിതി യോഗം നാളെ (സെപ്‌റ്റംബർ 2 ന്) രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കൺവീനർ ആൻഡ് തഹസിൽദാർ അറിയിച്ചു.
ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥതി സംരക്ഷണം, ഐ ടി, കൃഷി, മാലിന്യസംരക്ഷണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് “ഉജ്ജ്വലബാല്യം” പുരസ്കാരങ്ങൾ നൽകി വരുന്നത്.
ജില്ലയിൽ നാല് കുട്ടികൾക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉൾപ്പെടെ) പുരസ്‌കാരം നൽകുന്നത്. കഴിവ് തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ, പത്രകുറിപ്പുകൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധികരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾകൊള്ളുന്ന സി ഡി, പെൻഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ്.
അപേക്ഷകൾ സെപ്റ്റംബർ 15 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രണ്ടാം നില ബി.ബ്ലോക്ക് സിവിൽ സ്റ്റേഷൻ പി ഒ കോഴിക്കോട് 673020 എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ നേരിട്ടോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2378920, 9946409664
ഗതാഗതം നിയന്ത്രിക്കും
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട കിഫ്ബി മലയോര ഹൈവേ- തൊട്ടിൽപ്പാലം തലയാട് (28മൈൽ – പടിക്കൽവയൽ) റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ, നാളെ ( സെപ്റ്റംബർ 2) മുതൽ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിൽ പങ്കെടുക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന, കുട്ടികളുടെ പതിനാറാമത് ജൈവവൈവിധ്യ കോൺഗ്രസിലെ ജില്ലാ -സംസ്ഥാനതല മത്സരങ്ങളിൽ 10 മുതൽ 18 വയസ്സ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം.
പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, ഉപന്യാസം, പ്രോജക്ട് അവതരണം എന്നിവയിലാണ് മത്സരങ്ങൾ. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 15 നകം കോഴിക്കോട് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിലിലേക്ക് അയക്കുക. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 0471-2724740, 9656530675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ആർ.സി.സിയിൽ പരിശീലന പരിപാടി
റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ഡയഗണോസ്റ്റിക് ഇമേജിങ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. 8ന് വൈകിട്ട് നാലിനകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.org/www.rcctvm.gov.in.
വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ്
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ സെപ്റ്റംബർ 4, 5, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (RDO Court) ഏഴിന് പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 15, 29 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ Genetic Improvement of selected tree species- phase-1. Plus tree selection, standardization of the propagation techniques, establishment of seed Orchards and Clonal Hedge garden ൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബർ 11നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in.