കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കൗശൽ കിഷോർ രംഗത്തെത്തി. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്ത തോക്ക് തന്റെ മകന്റെ പേരിലുള്ളതാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ മകന്റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍;മരിച്ചത് മകന്റെ അടുത്ത സുഹൃത്ത്

