ദിലീപ്–അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ നായിക തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.
മലയാളത്തിലേക്ക് തമന്ന;ദിലീപിന്റെ നായികയായി പുതിയ സിനിമയ്ക്ക് തുടക്കം

