നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് രാജ് കുന്ദ്രയുമായി നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ് കുന്ദ്രയില്‍ നിന്ന് വേര്‍പിരിഞ്ഞ് മറ്റൊരു ജീവിതം ആരംഭിക്കാന്‍ ശില്‍പ ഒരുങ്ങുന്നതായി താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞുവെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്തത്.രാജ്കുന്ദ്രയുടെ പ്രൊഡക്ഷന്‍ കമ്പനി അഡള്‍ട്ട് വീഡിയോകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ശില്‍പ്പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ നിലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് നടിയ്ക്ക് ധാരണയുണ്ടായില്ല. അതിനാല്‍ തന്ന അറസ്റ്റ് നടിയില്‍ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ്പ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ രാജുകുന്ദ്രയില്‍ നിന്ന് വേര്‍പിരിയാനാണ് ശില്‍പ്പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ്പ ആഗ്രഹിക്കുന്നില്ല
2009ല്‍ വിവാഹിതരായ രാജ് കുന്ദ്രയ്ക്കും ശില്‍പ ഷെട്ടിക്കും രണ്ടു മക്കളാണ്. മകന്‍ വിയാനും മകള്‍ സമീഷയും. കുട്ടികളെ രാജ് കുന്ദ്രയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശില്‍പ ആഗ്രഹിക്കുന്നത്. കുന്ദ്രയുടെ സമ്പാദ്യമൊന്നും ശില്‍പ എടുത്തിട്ടില്ല. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവാകുന്നതിലൂടെതന്നെ ശില്‍പ ഷെട്ടി അവശ്യത്തിനുളള പണം സമ്പാദിക്കുന്നുണ്ട്. ഹങ്കാമ 2നു ശേഷം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നോക്കുകയാണ് താരമെന്നുമാണ് സുഹൃത്തിന്റെ വാക്കുകള്‍.
രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്‍പ്പ ഷെട്ടി ജോലിയില്‍നിന്ന് ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം.കഴിഞ്ഞ ദിവസം സൂപ്പര്‍ഡാന്‍സര്‍ 4 ന്റെ വിധികര്‍ത്താവായി താരം തിരിച്ചെത്തിയിരുന്നു. നീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അതു പ്രചരിപ്പിക്കയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് രാജ് കുന്ദ്ര. ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിലൂടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്- ഡിസംബര്‍ മാസങ്ങളില്‍ 1.17 കോടി രൂപയാണ് രാജ് കുന്ദ്ര സമ്പാദിച്ചത്. ഭര്‍ത്താവിന്റെ അറസ്റ്റിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണലും ശില്‍പയ്ക്ക് നേരിടേണ്ടി വന്നിരുന്നു.