National News

രാജ്യത്ത് 41,965 പേര്‍ക്ക്കൂടി കോവിഡ് ; 460 മരണം

24 മണിക്കൂറിനിടെ രാജ്യത്ത് 41,965 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,203 പേരും കേരളത്തിലാണ്. ശേഷിക്കുന്ന 11,762 പേരാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രോഗികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 460 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4,39,020 ആയി ഉയര്‍ന്നു. 3,78,181 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.

പുതുതായി 41,965 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,28,10,845 ആയി. ഇന്നലെ 33,964 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ ആരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,19,93,644 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,33,18,718 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 65,41,13,508 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!