കോഴിക്കോട് : കൊടുവള്ളിയ്ക്ക് ആശ്വാസം. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കൊടുവള്ളിയിൽ ഇന്ന് നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ മുഴുവൻ പേരുടെയും പരിശോധന ഫലം നെഗറ്റീവ്. കൊടുവള്ളി മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ കഴിഞ്ഞ ദിവസം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൂടുതൽ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് തയ്യാറെടുത്തത്.
നൂറു പേരിൽ നടത്തിയ പരിശോധനയിൽ നൂറുപേരുടെയും ഫലം നെഗറ്റീവ് ആയത് അല്പം ആശ്വാസം നൽകുന്നതാണ്. കൊടുവള്ളി എൽ പി സ്കൂളിൽ വെച്ചായിരുന്നു കോവിഡ് ആന്റിജൻ പരിശോധന