കുന്ദമംഗലം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കേരളം മറന്നതാണ് ആരോഗ്യ മേഖലയിലുണ്ടായ ഏറ്റവും വലിയ വീഴ്ചയെന്നും ഇത് മാറ്റിയെടുക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. കുന്ദമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ. നവകേരളം മിഷന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് കേരളത്തിന് സമർപ്പിച്ച പ്രൊജക്ടാണ് ആർദ്രം മിഷൻ. ഈ പദ്ധതിയിലാണ് ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ
കുടുംബങ്ങരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്..ഇവിടം രോഗീ സൗഹൃദങ്ങളാവണം. മൂന്ന് വർഷം കഴിയുമ്പോൾ പദ്ധതി സമൂഹത്തിലുണ്ടാക്കിയ മാറ്റം കാണാൻ കഴിയുമെന്നും അവർ പറഞ്ഞു. പി.ടി.എ.റഹീം.എം.എൽ.എ.അധ്യക്ഷത വഹിച്ചു.ജില്ല മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡണ്ട്
ബാബു പറശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
പ്രശസ്ത സേവനത്തിന് ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബുവിനെയും കേന്ദ്രത്തിലെ ചുവരുകളിൽ മനോഹര ചിത്രം വരച്ചതിന് കട്ടാങ്ങൽ സുബനെയും മന്ത്രി ശൈലജ മെമന്റോ നൽകി ആദരിച്ചു.ആരോഗ്യ കേ ന്ദ്രത്തിലെ മുൻ ഡോക്ടർമാരായ
എൻ.വിജയൻ, സന്ധ്യ കുറുപ്പ് ,കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. ആശാദേവി,ഷെറിന വെള്ളറക്കാട്ടിൽ , ടി.കെ.സീനത്ത് , ടി.കെ.സൗദ, ആസിഫ റഷീദ്, ടി.കെ.ഹിതേഷ് കുമാർ, രജനി തടത്തിൽ, യു.സി.ബുഷ്റ, എന്നിവർ സംസാരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ.ഹസീന കരീം നന്ദിയും പറഞ്ഞു.