National Trending

പാചക വാതക വില കൂട്ടി; വിമാന ഇന്ധനത്തിനും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന്റെ വില 6.5 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 1,652.50 രൂപയായി. പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില.

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ അഥവാ 1.9 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോലിറ്ററിന് വില 97,975.72 രൂപയായി. ജെറ്റ് ഇന്ധന നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം മാസമാണ് വില വര്‍ധിക്കുന്നത്. എടിഎഫ് വില ജൂലൈ ഒന്നിന് 1.2 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!