650 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കുന്ദമംഗലം : 650 ഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിലായി.ഇൻസ്‌പെക്ടർ എ ജി തമ്പിയുടെ നേതൃതത്തിൽ കുന്ദമംഗലം ഭാഗത്തു നടത്തിയ പരിശോധനയിൽ 650 ഗ്രാം കഞ്ചാവു മായി വെസ്റ്റ് ബംഗാൾ സ്വദേശി സഫീക്ക് കുൽ മണ്ഡോൽ പിടികൂടി.. പരിശോധനയിൽഅസിസ്റ്റന്റ് എക്സൈസ് ഇസ്‌പെക്ടർ ഗോപി പ്രിവന്റീവ് ഓഫീസർ മാരായ പ്രതീഷ് ചന്ദ്രൻ, പി കെ ഹരീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മനോജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർ മാർ ആയ അജിത്, അർജുൻ വൈശാഖ് ,ഷഫീഖ് അലി, വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എന്നിവർ പങ്കെടുത്തു.

