Entertainment News

അജ്ഞാതരിൽ നിന്ന് വധഭീഷണി;സൽമാൻ ഖാന് തോക്കിന് ലൈസൻസ് ലഭിച്ചു

നടൻ സൽമാൻ ഖാന് തോക്കുപയോ​ഗിക്കാനുള്ള ലൈസൻസ് ലഭിച്ചു.നടന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുംബൈ പോലീസ് സൂപ്പർതാരത്തിന് തോക്ക് ലൈസൻസ് അനുവദിച്ചത്. ജൂലൈ 22-നാണ് പോലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ സൽമാൻ ഖാൻ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തത്.ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

അതേസമയം ഏത് തോക്കായിരിക്കും താരത്തിന് വാങ്ങാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. പോയിന്റ് 32 കാലിബർ പിസ്റ്റളോ റിവോൾവറോ ആയിരിക്കും സൽമാന് ഉപയോ​ഗിക്കാനാവുക എന്നാണ് വിദ​ഗ്ധർ പറയുന്നത്.പഞ്ചാബി ​ഗായകനും കോൺ​ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. മൂസെവാലയുടെ ​ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന ഭീഷണി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!