കണ്ണൂര്‍ ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു.കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്.രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കൊന്നൊടുക്കും. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. വയനാട്ടില്‍ മാനന്തവാടിയിലെ ഫാമിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച സാഹചര്യചത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശമാക്കി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടു വരുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്നതാണ് ആശ്വാസം