Trending

ഓൺലൈൻ ക്ലാസ് നടത്തിപ്പിനും അമിത ഫീസ്: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ഓൺലൈൻ ക്ലാസ് നടത്തുന്ന ചില അൺ എയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളിൽ നിന്ന്  അമിതമായ ഫീസ്  ഈടാക്കുയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 

ഐ.സി. എസ് ഇ, സി ബി എസ് ഇ റീജിയണൻ ഡയറക്ടർമാരും സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 

മുമ്പ് ദിവസം 8 പീരീഡുകൾ വരെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് അത് സാധ്യമല്ലാതായി തീർന്നു. വിദ്യാഭ്യാസം ഓൺലൈനായതോടെ ഒന്നോ രണ്ടോ പീരിഡ് മാത്രമാണ് സ്കൂളുകൾ പഠിപ്പിക്കുന്നത്. എന്നിട്ടും മാസാ മാസം വൻതുക ഫീസായി ഈടാക്കുകയാണെന്നാണ് പരാതി. അതേ സമയം ചില സ്കൂളുകൾ 30 മുതൽ 50 ശതമാനം വരെ ഇളവ് നൽകുന്നുമുണ്ട്. തൃശൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ  ദിലീപ് കണ്ണത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!