കുന്ദമംഗലം: സാമൂഹിക അകല കാലത്തെ സൗഹൃദപ്പെരുന്നാൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ് ലാമി കുന്ദമംഗലം ഏരിയാ കമ്മറ്റി ഓൺലൈൻ ഈദ് സൗഹൃദ സംഗമം നടത്തി. കുന്ദമംഗലം എം എൽ എ അഡ്വ: പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയിൽ ഒറ്റപ്പെട്ടവർക്ക് ആശ്വാസമായും പ്രയാസപ്പെടുന്നവർക്ക് ആശ്രയമായും പ്രവർത്തിച്ച് ഈ കാലത്തെ നാം എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്ന് അദേഹം പറഞ്ഞു. ഓൺലൈൻ കാലത്ത് ജമാഅത്തെ ഇസ് ലാമി നടത്തുന്ന സൗഹൃദ സംഗമം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. എരിയ പ്രസിഡണ്ട് കെ ടി ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ മുഖ്യധി തിയായിരുന്നു
ജമാഅത്തെ ഇസ് ലാമി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സമദ് കുന്നക്കാവ് ഈദ് സന്ദേശം നൽകി.
സ്വാമി വിശ്വരൂപാനന്ദ സരസ്വതി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ, ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇ പി അൻവർ സാദത്ത്, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് മെമ്പർ യൂസുഫ് പടനിലം, സി പി ഐ മണ്ഡലം കമ്മറ്റിയംഗം ജനാർദ്ധനൻ കളരിക്കണ്ടി, സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കെയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി കെ ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി മേഖല പ്രസിഡണ്ട് ഒ വേലായുധൻ, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് രവീന്ദ്രൻ കുന്ദമംഗലം, മാധ്യമ പ്രവർത്തകൻ മുഹമ്മദ് മാസ്റ്റർ , സോളിഡാരിറ്റി എരിയ പ്രസിഡണ്ട് ഇൻസാഫ് പതിമംഗലം എന്നിവർ സംസാരിച്ചു