സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥനയുമായി സഹോദരി ശ്വേത സിംഗ് കീര്‍ത്തി രംഗത്തെത്തി. അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് സഹോദരി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രി കാര്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കണം. തന്റെ സഹോദരന് ഗോഡ്ഫാദര് ഇല്ലായിരുന്നു. സാധാരണ കുടുംബത്തിലെ അംഗമാണ്. തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി ട്വീറ്റ് ചെയ്തു. അതേസമയം, അന്വേഷണം സംബന്ധിച്ച് ബിഹാര്‍, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ തമ്മില്‍ വാക് പോര് തുടരുന്നതിനിടെയും പട്ന പൊലീസ് സംഘം അന്വേഷണവുമായി മുന്നോട്ടുപോകുകയാണ്.

