Trending

പരാതിയുമായി സർവീസിൽ ഉണ്ടായിരുന്ന മുൻ പോലീസുകാരൻ; സംസ്ഥാന പൊലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗം

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗം. വാർത്താ സമ്മേളനം നടക്കുന്ന ഹാളിൽ പരാതിയുമായി സർവീസിൽ ഉണ്ടായിരുന്ന മുൻ പോലീസുകാരൻ എത്തി. സർവീസിലിരിക്കുമ്പോൾ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട പരാതിയാണ് അദേഹം വാർത്താസമ്മേളനത്തിനിടെ ഉയർത്തിയത്. പരാതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പരാതിയുമായി എത്തിയ പോലീസുകാരനെ കോൺഫറൻസ് റൂമിലേക്ക് മാറ്റി. സംസ്ഥാന പൊലീസ് മേധാവിയുമായി സംസാരിക്കാൻ അവസരമുണ്ടാക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു. വിഷയത്തിൽ ഗൗരവമുള്ള ശ്രദ്ധ നൽകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ഡിജിപിയായി ചുമതലയേറ്റെടുത്ത ശേഷം റവാഡ ചന്ദ്രശേഖർ നടത്തി വാർത്താ സമ്മേളനത്തിനിടെയാണ് പരാതിയുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ രം​ഗത്തെത്തിയത്.രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ റവാഡ ചന്ദ്രശേഖർ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!