Trending

തൃശൂർ നവജാത ശിശുക്കളുടെ കൊലപാതകം;പോസ്റ്റ്മോർട്ടം ഇന്ന്

തൃശൂർ പുതുക്കാട് മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ പോസ്റ്റ്മോർട്ടം ഇന്ന്. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടക്കുക.അസ്ഥികൾ ഫൊറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും.
പ്രതി ഭവിൻ സ്റ്റേഷനിൽ എത്തിച്ച അസ്ഥികളും ഇരുവരുടെയും വീടുകളിൽ നിന്ന് ഫൊറൻസിക് സംഘം ശേഖരിച്ച് അസ്ഥികളുമാകും പോസ്റ്റ്മോർട്ടം ചെയ്യുക. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടന്ന് ഡിഎൻഎ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് മൃതദേഹ അവശിഷ്ടങ്ങൾ അയക്കും. കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കിയ അനീഷയെയും ഭവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

പ്രതികളുടെ കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു. 2021ൽ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ അനീഷയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലാണ് 2024ൽ കൊല്ലപ്പെട്ട രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥിഭാഗങ്ങൾക്കായി പരിശോധന നടത്തിയത്. പ്രതികളുടെ കുറ്റസമ്മതം മൊഴികൾക്കപ്പുറം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!