ഡോക്ടേഴ്സ് ദിനത്തിൽ പതിറ്റാണ്ടുകളായി കുന്ദമംഗലത്ത് ആതുര സേവന രംഗത്ത് നിറസാന്നിധ്യമായ വിജയൻ ഡോക്ടറെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.ചടങ്ങിൽ പി.ജയശങ്കർ സ്വാഗതം പറഞ്ഞു. എം.ബാബുമോൻ അധ്യക്ഷത വഹിച്ചു. പി.കെ.ബാപ്പു ഹാജി ഡോക്ടറെ പൊന്നാട അണിയിച്ചു.
എൻ.വിനോദ്കുമാർ, ടി.വി.ഹാരിസ്, ഒ.പി. അസ്സൻ കോയ, എം.പി.മൂസ, സുനിൽ കണ്ണോറ, സജീവ് കിഴക്കയിൽ ,ടി.സി. സുമോദ്, എം.ആർ. നിമ്മി, കമലം, കെ.പി അബ്ദുൾ നാസർ, എം.കെ റഫീഖ് ,ടി. ശശീന്ദ്രൻ , ഗഫൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആദരവിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് ഈ അടുത്ത കാലത്ത് ആതുര സേവന രംഗത്ത് നടപ്പിലാക്കിയ ഫാമിലി മെഡിസിൻ വർഷങ്ങൾക്ക് മുൻപെ തന്നെ ഡോക്ടർ നടപ്പിലാക്കിയ വിവരം അദ്ദേഹം വ്യാപാരി നേതാക്കളെ ഓർമ്മിപ്പിക്കുകയും ചെയ്തു .