പാചക വാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് കുന്ദമഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി പ്രതിഷേധം നടത്തി.മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് രാഹുൽ മനത്താനത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി വി സംജിത്ത്, ദളിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സാമികുട്ടി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈ പ്രസിഡന്റ് മനിൽലാൽ സ്വാഗതവും,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജു കെ നന്ദിയും പറഞ്ഞു

