information News

അറിയിപ്പുകൾ

ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ നിയമനം

കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോ- ഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ള (ശമ്പള സ്കെയിൽ 63700 – 123700) ജീവനക്കാരിൽ നിന്നും / എൻവയോൻമെന്റൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള എഞ്ചിനീയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം. താല്പര്യമുള്ള അപേക്ഷകർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ എന്നിവയും, കെ.എസ്.ആർ പാർട്ട് (1) സ്കൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 20 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, ഫോർത്ത് ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2312730 www.suchitwamission.org

അപേക്ഷ ക്ഷണിച്ചു.

ടൂറിസം വകുപ്പിന് കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ നിബന്ധനകൾക്ക് അനുസൃതമായി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. 400 രൂപയാണ് അപേക്ഷാഫീസ്. SC /ST വിഭാഗങ്ങൾക്ക് 200 രൂപ. താൽപര്യമുള്ള വിദ്യാർത്ഥികൾ യോഗ്യതാ രേഖകളുടെ പകർപ്പ് സഹിതം ജൂൺ 20 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2385861 www.sihmkerala.com

ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിന് കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമി വിൽക്കുന്നതിന് തയ്യാറുള്ള ഭൂഉടമകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രസ്തുത ഭൂമിയുടെ ഉടമസ്ഥർ അപേക്ഷയോടൊപ്പം തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷി യോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള, യാതൊരു വിധ നിയമ കുരുക്കിലും ഉൾപ്പെടാത്ത ബാധ്യതകളില്ലാത്ത ഉത്തമഭൂമി) വിൽക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം സമർപ്പിക്കണം. വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ്, അടിയാധാരം, ഭൂമിയുടെ സ്കെച്ച് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, നികുതി രശീതി, തണ്ടേപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ജില്ലാ ഗവൺമെന്റ് പ്ലീഡറിൽ നിന്നുള്ള ലീഗൽ സ്ക്രൂട്ടിനി സർട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവൻ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക എന്നിവ ഉൾപ്പെട്ടിരിക്കണം. ഭൂമി വിൽക്കുന്നതിന് താൽപര്യമുള്ള ഭൂഉടമകൾ അപേക്ഷ മേൽപ്പറഞ്ഞ രേഖകൾ സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 15 വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364 0495 2371622

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!